Wednesday, March 25, 2026
Home » യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയെന്നും പിജെ കുര്യൻ; ആ ചർച്ച ഇപ്പോൾ വേണ്ടെന്നു രമേശ്.
യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയെന്നും പിജെ കുര്യൻ; ആ ചർച്ച ഇപ്പോൾ വേണ്ടെന്നു രമേശ്.

യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയെന്നും പിജെ കുര്യൻ; ആ ചർച്ച ഇപ്പോൾ വേണ്ടെന്നു രമേശ്.

by Editor
Send your news and Advertisements

തിരുവല്ല: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ‌‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പിജെ കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ്‌ ചെന്നിത്തല വേദിയിൽ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഒരു മുഖ്യമന്ത്രി ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുതിർന്ന നേതാക്കളുമായി സംസാരിച്ച് കർണാടക മാതൃകയിൽ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന വന്നിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം വി ‍ഡി സതീശൻ പറഞ്ഞിരുന്നു. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ലെന്നും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ലെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സതീശൻ വ്യക്തമാക്കി.

You may also like

error: Content is protected !!