Home » മലയാളിയുടെ വിശ്വാസം ബിജെപിയിൽ, എൻ ഡി എ വികസന കേരളം സൃഷ്ടിക്കും; മാറാത്തത് മാറുമെന്ന് നരേന്ദ്ര മോദി
മലയാളിയുടെ വിശ്വാസം ബിജെപിയിൽ, എൻ ഡി എ വികസന കേരളം സൃഷ്ടിക്കും; മാറാത്തത് മാറുമെന്ന് നരേന്ദ്ര മോദി

മലയാളിയുടെ വിശ്വാസം ബിജെപിയിൽ, എൻ ഡി എ വികസന കേരളം സൃഷ്ടിക്കും; മാറാത്തത് മാറുമെന്ന് നരേന്ദ്ര മോദി

by Editor
Send your news and Advertisements

പാലക്കാട്: കേരളത്തിൻ്റെ നെല്ലറയായ പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢ ഗംഭീരമായ സ്വീകരണം. പതിനായിരങ്ങളാണ് നരേന്ദ്രമോദിയെ കാണാനും കേൾക്കാനുമായി കോട്ട മൈതാനത്ത് എത്തിയത്. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൻഡിഎയോടും ആണ്. കൽപ്പാത്തിയിലെ വിശാലക്ഷ്‌മി സമേത വിശ്വനാഥനെ നമസ്‌കരിച്ചുകൊണ്ട് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഒപ്പം നവോത്ഥാന നായകൻമാരെയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് സ്മരിക്കുകയും ചെയ്‌തു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാൻ പ്രണാമം അർപ്പിക്കുന്നു എന്ന് മോദി പറഞ്ഞു.

ഇടത്- വലത് മുന്നണികളെ കടന്നാക്രമിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ്റെ വാക്കുകൾ പുരോഗമിച്ചത്. കേരളം ദശാബ്ദങ്ങളായി കാണുന്ന എൽ.ഡി.എഫ് – യു.ഡി.എഫ് അഴിമതികൾക്ക് അന്ത്യം കുറിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ബിജെപി അധികാരത്തിൽ വരുന്ന പക്ഷം ഇരുമുന്നണികളുടെയും കാലത്തുണ്ടായ എല്ലാ സാമ്പത്തിക കുംഭകോണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കടക്കെണിയിലാക്കിയ ഇടത്-വലത് വഞ്ചനയ്ക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാർത്ഥമായ രാഷ്ട്രീയത്തിൻ്റെ രണ്ട് മുഖങ്ങളെയാണ് കേരളം ഇതുവരെ കണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്ന് കമ്മ്യൂണിസ്റ്റ് മറ്റൊന്ന് കോൺഗ്രസാണ്. ഒന്ന് അഴിമതിയുടെ രാജ്യമാണെങ്കിൽ മറ്റേത് അഴിമതിയുടെ ലോകമാണ്. വർഗീയവാദികളും മറ്റേത് ഭീകര വർഗീയവാദികളുമാണ്. പ്രീണന രാഷ്ട്രീയമാണ് ഇവരുടെ ലക്ഷ്യം. കേരളത്തിൻ്റെ വികസനത്തിനായി ബിജെപി സർക്കാർ ശ്രമിക്കും. ഇനി മുതൽ കേരളം വികസിക്കും. ഇനി കേരളം വളരും. അത് മോദിയുടെ ഗ്യാരണ്ടിയാണന്നും പ്രധാനമന്ത്രി പറഞ്ഞു.

എൽഡിഎഫും യുഡിഎഫും കേരളത്തെ മാറിമാറി കൊള്ളയടിച്ചു. കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ചേർന്ന് ഒരു പുതിയ പ്രചരണം തുടർന്നിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് പറയും. മറുവശത്ത് കോൺഗ്രസുകാർ പറയും കമ്മ്യൂണിസ്റ്റുകൾ ബിജെപിയുടെ ബി ടീം ആണെന്ന്. യഥാർത്ഥത്തിൽ എ ടീം ബിജെപി മാത്രമാണ് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ബിജെപിയെ മാത്രമാണ് ഈ രണ്ട് അഴിമതി മുന്നണികളും ഭയക്കുന്നത്. പാലക്കാട് കഴിഞ്ഞാൽ ഇവർ രണ്ടുപേരും ഒറ്റ മുന്നണിയാണ്.

കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ പദ്ധതികളും പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. കേരളത്തിലെ ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പത്തുവർഷം കേരളത്തിന് നേരത്തെ ലഭിച്ചതിൽ നിന്നും 5 ഇരട്ടി കേന്ദ്ര സഹായം ലഭിച്ചു. റെയിൽവേ, കൃഷി, നഗര വികസനം, ഹൈവെ എന്നീ മേഖലകളിൽ വലിയ സഹായങ്ങൾ നൽകി. കേരളത്തെ കടക്കണിയിൽ നിന്നും മോചിപ്പിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് കേരളത്തിൻ്റെ നെല്ലറയാണ്. വലിയ വെല്ലുവിളികളാണ് ഇവിടത്തെ കർഷകർ നേരിടുന്നത്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ. പി എം കിസാൻ സമ്മാന നിധി വഴി 700 കോടി രൂപയാണ് പാലക്കാട്ടെ കർഷകർക്ക് മാത്രം ഇതുവഴി നൽകിയത്. എന്നാൽ സംസ്ഥാന സർക്കാർ അവരെ ദ്രോഹിക്കുകയാണ്. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. അതും മോദിയുടെ ഗ്യാരണ്ടിയാണ്.

പ്രകൃതി അനുഗ്രഹിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. വലിയ സാധ്യതകൾ കേരളത്തിലുണ്ട്. പ്രതിഭയും കഴിവും മൂലധനമായ സംസ്ഥാനമാണ് കേരളം. എന്നിട്ടും കേരളത്തിലെ യുവാക്കൾ ജോലി അന്വേഷിച്ച് രാജ്യം വിടുകയാണ്. സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ യുവാക്കൾക്ക് വേണ്ടി ഒരു വ്യവസായ സ്ഥാപനം പോലും സ്ഥാപിച്ചിട്ടില്ല. എവിടെ ഇടതുഭരണം ഉണ്ടോ അവയെല്ലാം ജനങ്ങൾ ഒഴിവാക്കി. ബംഗാളിലും ത്രിപുരയിലും അത് നമ്മൾ കണ്ടു. അതെ സംഭവം കേരളത്തിലെ ആവർത്തിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൽപ്പാത്തി കാശിക്ക് സമാനമാണെന്നും കാശിയുടെ ജനപ്രതിനിധിയായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!