നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. കഴിഞ്ഞ ദിവസം നടന്ന ആക്സിയം- 4 ദൗത്യത്തിന്റെ ബാക്അപ്പ് പൈലറ്റായിരുന്നു ലെനയുടെ ഭർത്താവ് പ്രശാന്ത് നായർ. ഇത്രയും ഗംഭീരമായ അനുഭവങ്ങള്‍ക്ക് ഭര്‍ത്താവ് പ്രശാന്ത് നായരോട് നന്ദി എന്നു പറഞ്ഞാണ് ലെന സോഷ്യല്‍ മീഡിയായിൽ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നാസ സ്പേസ് സെന്ററിന്റെ വിവിധയിടങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ലെന തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 പറന്നുയർന്നത്. ആക്സിയം 4 ദൗത്യത്തിൽ നിന്നും ഏതെങ്കിലും സാഹചര്യത്തിൽ ശുഭാംശു ശുക്ലയ്‌ക്ക് മാറേണ്ടിവന്നാൽ പകരമായി പ്രശാന്തിനെ അയയ്‌ക്കാനാണ് തീരുമാനിച്ചിരുന്നത്. വിക്ഷേപണം പൂർത്തിയാകുന്നത് വരെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പ്രശാന്ത് പരിശീലനത്തിന് എത്തിയിരുന്നു.
2024 ജനുവരി 17-നാണ് ലെനയുടെ വിവാഹം കഴിഞ്ഞത്. ഇക്കാര്യം ലെന തന്നെയാണ് പുറത്തുവിട്ടിരുന്നത്. ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് വരനെന്നും ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് നടി വിവരം പങ്കുവെച്ചത്.
https://www.instagram.com/lenaasmagazine/