52
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്. ഓണാഘോഷങ്ങൾക്കു ശേഷം ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ചരിത്രമാകാൻ കാരണമെന്നാണു വിലയിരുത്തൽ. കൂടുതൽ ബസുകൾ സർവീസ് നടത്തിയതും ഡിപ്പോകൾക്കു ടാർഗറ്റ് നൽകിയതുമാണ് വരുമാന വർധനയ്ക്കു കാരണമായത്.