68
സുരേഷ് ഗോപി വീണ്ടും അഭിഭാഷക റോളിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്കെ)യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിക്കൊപ്പം അതി ശക്തമായൊരു റോളിൽ അനുപമ പരമേശ്വരനും മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ജെഎസ്കെ. സുരേഷ് ഗോപിയുടെ 253-ാം ചിത്രം കൂടിയാണ് ഈ കോർട്ട് റൂം ത്രില്ലർ. ജൂൺ 20-ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും.
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവ് സുരേഷ് ഗോപി, ദിവ്യ പിള്ള, ബൈജു സന്തോഷ്, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.