കൊച്ചി: ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയിലെ ജാനകിയുടെ പേര് ‘ജാനകി വി.’ എന്നാക്കിയതുൾപ്പെടെയുള്ള മാറ്റങ്ങളോടെ പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പെടെ 8 മാറ്റങ്ങളാണ് റീഎഡിറ്റിൽ വരുത്തിയിരിക്കുന്നത് എന്നാണ് വിവരം. മാറ്റങ്ങൾ വരുത്തിയ പതിപ്പ് കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ റീ സെൻസറിംഗിന് സമർപ്പിച്ചത്. വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചതോടെ വിഷയം സമവായത്തിലെത്തുകയായിരുന്നു.
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ ജൂൺ 27-ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതിയിൽ തട്ടി പ്രതിസന്ധിയുണ്ടായത്.
വീണ്ടും വക്കീൽ കുപ്പായമിട്ട് സുരേഷ് ഗോപി; ജെഎസ്കെ ടീസർ പുറത്തിറങ്ങി.