Mantis Partners Sydney
Sunday, March 1, 2026
Mantis Partners Sydney
Home » ഇസ്രായേൽ ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം; അതീവ ജാഗ്രതാ നിർദ്ദേശം
ഇറാനിൽ ഇസ്രയേൽ ആക്രമണം.

ഇസ്രായേൽ ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം; അതീവ ജാഗ്രതാ നിർദ്ദേശം

by Editor
Send your news and Advertisements

ടെഹ്‌റാൻ: ഇസ്രായേൽ ഇറാനെ ആക്രമിച്ചു. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇസ്രായേലിനെതിരെയുള്ള ഭീഷണികൾ ഇല്ലാതാക്കാനുള്ള ഒരു മുൻകൂർ ആക്രമണമാണ് ഇതെന്നാണ് ഇസ്രായേൽ സൈനിക വക്താക്കൾ വ്യക്തമാക്കുന്നത്. ഇറാൻ്റെ ആണവ കേന്ദ്രങ്ങളും തന്ത്രപ്രധാനമായ സൈനിക സങ്കേതങ്ങളും ആക്രമിക്കപ്പെട്ടതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപം സ്ഫോടനങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേലിൻ്റെ ഈ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് മേഖലയിൽ വലിയ രീതിയിലുള്ള യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

ഇറാനിൽ നിന്നുള്ള പ്രത്യാക്രമണം പ്രതീക്ഷിച്ചുകൊണ്ട് ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി.

ഈ ആക്രമണത്തിൽ അമേരിക്കയും പങ്കാളികളാണെന്ന് സൂചനകളുണ്ട്. മേഖലയിൽ യുഎസ് വലിയതോതിൽ വ്യോമസേനയെയും യുദ്ധക്കപ്പലുകളെയും വിന്യസിച്ചിട്ടുണ്ട്.

ഇസ്രയേലിലെ ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ ലോക രാജ്യങ്ങൾ

You may also like

error: Content is protected !!