ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 86 വയസ്സായിരുന്നു. ആയത്തുള്ള ഖൊമേനിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്‌നീം, ഫാർ തുടങ്ങിയ വാർത്താ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഖൊമേനി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റും ഇസ്രയേലും പ്രഖ്യാപിച്ച് അഞ്ചു മണിക്കൂറിനു ശേഷമാണ് ഇറാൻ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇറാൻ ടിവിയും ഖൊമേനിയുടെ മരണം സ്ഥിരീകരിച്ചു. ഖൊമേനിയുടെ മരണത്തെതുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ഖൊമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സംഭവം ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ വലിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നു.
1989 മുതൽ ഏകദേശം നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമായിരുന്നു ഖമീനിക്കുണ്ടായിരുന്നത്. കിഴക്കന്‍ ഇറാനിലെ ഒരു തീര്‍ത്ഥാടന നഗരമായ മഷാദ്. അവിടെ ഒരു വിശ്വാസ കുടുംബത്തില്‍ 1939 ലാണ് ഖൊമേനി ജനിക്കുന്നത്. ഇറാനില്‍ ആരംഭിച്ച ഷാ വിരുദ്ധ, ഇസ്ലാമിക വിപ്ലവത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഖൊമേനി പങ്കാളിയായിരുന്നു. 1962-ല്‍ തന്റെ 23 മത്തെ വയസില്‍ പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണച്ചതിന് ആദ്യമായി അറസ്റ്റിലായി. ഇറാനിലെ അവസാനത്തെ ഷാ ഭരണാധികാരിയായിരുന്ന മുഹമ്മദ് റെസ പഹ്‌ലാവിയുടെ കാലത്ത് ഖൊമേനി പലതവണ അറസ്റ്റിലായിട്ടുണ്ട്. അമേരിക്കന്‍ പിന്തുണയോടെ ഭരിച്ചിരുന്ന ഏകാധിപതിയായ ഷാ മൂന്ന് വര്‍ഷത്തേക്ക് ഖൊമേനിയെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കുകയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിക്കുകയും ചെയ്ത അയത്തുള്ള റുഹുള്ള ഖൊമേനിയുടെ അടുത്ത അനുയായിരുന്ന ഖൊമേനി, പ്രതിപക്ഷ നിരയില്‍ വളരെ വേഗം തന്നെ മുന്നിലേക്ക് ഉയര്‍ന്നു വന്നു. ഷായെ വീഴ്ത്തി ഇറാനില്‍ ഇസ്ലാമിക ഭരണകൂടം സ്ഥാപിതമായതോടെ, ഖൊമേനി അതിലെ പ്രധാനിയായി. 1989-ല്‍ ആയത്തുള്ള റൂഹുള്ള ഖൊമേനി അന്തരിച്ചു. അടുത്ത അയത്തുള്ള ബഹുമതി നേടാന്‍ പോകുന്നത് ആരാണെന്നത് തീര്‍ച്ചയാക്കപ്പെട്ടിരുന്നു. അങ്ങനെ ആയത്തുള്ള അലി ഖൊമേനി ഇറാന്റെ പരമോന്നത നേതാവ് ആയി. അതോടെ ഇറാന്റെ പരമാധികാരവും അദ്ദേഹത്തിന്റെ കൈകളിലായി.
ഇറാന്റെ പരമോന്നത നേതാവെന്ന നിലയില്‍, അയത്തുള്ള ഖമേനി ഭരണകൂടത്തിന്റെ എല്ലാവിഭാഗങ്ങള്‍ക്കും മുകളിലാണ്. ജുഡീഷ്യറി, സ്റ്റേറ്റ് മീഡിയ, പ്രധാന സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ തലവന്മാരെ നിയമിക്കുന്നത് അദ്ദേഹമാണ്, പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ക്കൊക്കെ മത്സരിക്കാമെന്ന് തീരുമാനിക്കുന്നത് വരെ ഖൊമേനിയായിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണ വ്യവസ്ഥയുടെ കാവല്‍ക്കാരായി അറിയപ്പെടുന്നതാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്. ഇതിന്റെ തലവനും ഖൊമേനിയായിരുന്നു. കൂടാതെ മിഡില്‍ ഈസ്റ്റിലുടനീളമുള്ള ഇറാന്റെ വിദേശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖുദ്സ് ഫോഴ്സിന്റെ മേല്‍നോട്ടവും ഖൊമേനിയാണ് വഹിച്ചിരുന്നത്. അതായത്, ഇറാന്റെ വിദേശ, സൈനിക നയങ്ങളുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിനായിരുന്നു.
ഖൊമേനി കൊല്ലപ്പെട്ടെന്ന അവകാശവാദം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം ഉന്നയിച്ചത്. ചരിത്രത്തിലെ ഏറ്റവും ദുഷ്‌ടരിൽ ഒരാളായിരുന്നു ഖൊമേനി. അദ്ദേഹം കൊല്ലപ്പെട്ടതിനാൽ ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, യുഎസിലെ ജനങ്ങൾക്ക് കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും


