തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾക്കടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോടും കണ്ണൂരും സ്കൂളുകൾ, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പി എസ് സി പരീക്ഷകൾക്കടക്കം മാറ്റമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കനത്ത മഴ കനക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാന് മുകളില്‍ നിലനില്‍ക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദവും തെക്കുപടിഞ്ഞാറന്‍ ബിഹാറിനും കിഴക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ നില്‍ക്കുന്ന ന്യൂനമര്‍ദവുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടാന്‍ കാരണം. വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് വിവരം.
വയനാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ മേഘശ്രീ ഡി ആര്‍ അറിയിച്ചു. ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനമുണ്ട്. എന്‍ ഊര് പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തിയിട്ടുണ്ട്. ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.