Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക
ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക

ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക

by Editor

വാഷിങ്ടൺ: 2020-ൽ ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ സമ്മേളനത്തിലാണ് (UN Disarmament Conference) യുഎസ് സ്റ്റേറ്റ് അണ്ടർ സെക്രട്ടറി തോമസ് ഡിനാന്നോ ഈ ആരോപണം ഉന്നയിച്ചത്.

2020 ജൂൺ 15-ലെ ഗൽവാൻ സംഘർഷത്തിന് ഏഴ് ദിവസങ്ങൾക്ക് ശേഷം, ജൂൺ 22-ന് ചൈന ആണവ പരീക്ഷണം നടത്തിയെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ. നൂറുകണക്കിന് ടൺ വരുന്ന ആണവ സ്ഫോടനാത്മക പരീക്ഷണങ്ങൾ ഉൾപ്പെടെ ചൈന നടത്തിയിട്ടുണ്ടെന്നാണ് തോമസ് ജി. ഡിനാനോയുടെ വെളിപ്പെടുത്തൽ. ഭൂകമ്പ നിരീക്ഷണത്തിൻ്റെ ഫലപ്രാപ്‌തി പരീക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ചൈന രഹസ്യ ആണവ സ്ഫോടന പരീക്ഷണങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സീസ്മിക് മോണിറ്ററിംഗ് സംവിധാനങ്ങളെ കബളിപ്പിക്കാൻ ‘ഡീകപ്ലിംഗ്’ (Decoupling) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഫോടനത്തിന്റെ തീവ്രത കുറച്ചു കാട്ടാൻ ചൈന ശ്രമിച്ചതായി അമേരിക്ക ആരോപിക്കുന്നു.

എന്നാൽ ഈ ആരോപണങ്ങൾ ചൈന നിഷേധിച്ചു. അമേരിക്ക അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ആയുധമത്സരത്തിന് വഴിമരുന്നിടുകയാണെന്നുമാണ് ബെയ്ജിംഗ് പ്രതികരിച്ചത്. റഷ്യയുമായുള്ള ന്യൂ സ്റ്റാർട്ട് കരാർ 2026 ഫെബ്രുവരി 5-ന് അവസാനിച്ച സാഹചര്യത്തിൽ, ചൈനയെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ത്രികക്ഷി ആണവ കരാറിനായി അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. ചൈനയുടെ ആണവായുധ ശേഖരം അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, അവരെയും നിയന്ത്രണങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം.

2020 ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ ആഘാതമുണ്ടാക്കിയിരുന്നു. ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 സൈനികരും ചൈനയുടെ നാൽപതോളം സൈനികരും കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യം ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചതും പിൻവാങ്ങാമെന്ന മുൻപുള്ള ധാരണകൾ ലംഘിച്ച് ടെന്റുകൾ സ്ഥാപിച്ചതുമാണ് സംഘർഷത്തിന് കാരണമായത്. ഈ സംഭവത്തിന് ശേഷം നാല് വർഷത്തോളം നീണ്ടുനിന്ന സൈനിക-നയതന്ത്ര ചർച്ചകൾക്കൊടുവിൽ 2024 ഒക്ടോബറിൽ അതിർത്തിയിലെ പ്രശ്നബാധിത മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നിലവിൽ ലഡാക്കിലെ ദെപ്‌സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കാൻ ധാരണയായിട്ടുണ്ട്.

ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതിനാൽ പുതിയ ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക

Send your news and Advertisements

You may also like

error: Content is protected !!