ഇഷ്ടപ്പെട്ട ഒരു സിനിമാപ്പാട്ടിൻ്റെ വരികൾ ഒരാൾ എത്ര തവണ മന്ത്രിച്ചിട്ടുണ്ടാവാം ? അതിൻ്റെ ആയിരം ഇരട്ടി ഞാൻ ഒരു ഈരടി മനസ്സിൽ താലോലിച്ച് നടന്നിട്ടുണ്ട്. സാഗരങ്ങളേ, പാടിയുണർത്തിയ സാമഗീതമേ, സാമസംഗീതമേ …
Latest in Literature
മൂല്യച്യുതി, മൂല്യച്യുതി, എവിടെയും എങ്ങും മൂല്യച്യുതി. വിലപിക്കുന്നവർ ധാരാളം. പക്ഷേ, അതു മനസ്സിലാക്കി ജീവിക്കാനാരും ഒരുക്കമല്ല. മതങ്ങൾ അനവധി. ദൈവങ്ങൾ വേണ്ടതിലധികം. പ്രഭാഷകർ എത്രയെന്നു തിട്ടപ്പെടുത്താനാവില്ല. എന്നിട്ടും എന്തേ നാട്ടാരുടെ …
എൻ്റെ സിനിമാ പ്രണയകാലത്ത് ഉദിച്ചുയർന്ന നിർമ്മാണ ക്കമ്പനിയാണ് സെവൻ ആർട്ട്സ്. പഴയ തലമുറയ്ക്ക് ചന്ദ്രതാര, മഞ്ഞിലാസ് എന്നൊക്കെപ്പോലെ പിന്നീട് വന്ന സെഞ്ച്വറി, കാസിനോ, ഗാന്ധിമതി എന്നൊക്കെപ്പോലെ ഞങ്ങളുടെ എൺപത് – …
നാടകത്തെയും പുസ്തകത്തെയും നെഞ്ചേറ്റിയത് പിന്നീടാണ്. ആദ്യ പ്രണയം സിനിമയോടായിരുന്നു. വീട്ടിനടുത്ത് തന്നെ ഒരു സിനിമാ തീയറ്ററുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ അമ്മയേയും അനിയനേയും എന്നെയും കൂട്ടി സിനിമ കാണാൻ പോകുമായിരുന്നു. രാത്രി …
വായിച്ച പുരാണ കഥകളിലോ പൂമ്പാറ്റ – ബാലരമക്കഥകളിലോ കുറ്റാന്വേഷണകഥകളിലോ ഒന്നും പ്രകാശൻ എന്ന പതിമൂന്നു വയസ്സുകാരൻ ഉണ്ടായിരുന്നില്ല. എന്നാൽ നാലുകെട്ടിലെ അപ്പുണ്ണിയിൽ ഏതൊക്കെയോ ഭാഗത്ത് എനിക്ക് എന്നെ കാണാൻ കഴിഞ്ഞു. …
അലമാരയിൽ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ ലതിക വിരലുകളോടിച്ചു.. അഭിമാനത്തോടെ.. വർഷങ്ങളുടെ സമ്പാദ്യമാണീ പുസ്തകങ്ങൾ… ഇതിൽ മിക്കവയും വായിച്ചവയൊക്കെത്തന്നെയാണ്. ഒരിക്കൽ വായിച്ച പുസ്തകങ്ങൾ വീണ്ടുമെടുത്തു വായിക്കാൻ തോന്നാറില്ല. ആ സമയംകൊണ്ട് പുതിയതൊരെണ്ണം …
കുട്ടികൾ എല്ലാവരും മുതിർന്നു വിവാഹം കഴിച്ചു പോയിരുന്നു. ഇടയ്ക്ക് അവർ തിരികെ വരുമ്പോഴൊക്കെ സ്വന്തം മുറിയടക്കം മക്കൾക്ക് വിട്ടുകൊടുത്തു അച്ഛനും അമ്മയും ഹാളിൽ കിടന്നു. അയാളുടെ നീണ്ട കൈ എടുത്തു …
എൻ്റെ നാടിനെ എംടിയുടെ കൂടല്ലൂരെന്ന് ഞാൻ വിചാരിക്കുന്നത് ഹൈസ്കൂൾ പ്രായത്തിലാണ്. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ധാരാളം ഡിക്റ്ററ്റീവ് നോവലുകൾ വായിച്ചിരുന്നു. ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന കുഞ്ഞിരാമൻ മാഷ്, മഹാഭാരതം …
ദൈവം പിറക്കുന്ന നാളിൽ ജ്വലിക്കും – പണ്ട് താനേയെരിഞ്ഞ നക്ഷത്രങ്ങൾ നെഞ്ചിൽ .. പാതിരാക്കുർബ്ബാനയ്ക്ക് പള്ളിയിലിരുന്നമ്മയെ ഓർത്തു തേങ്ങക്കൊത്തുകളും കുഞ്ഞുള്ളിയും മൂപ്പിച്ച മസാലക്കറിയും മേലാകെ കുഞ്ഞു തുളകൾ പൊന്തിയ വെളുത്ത …
ആദ്യമൊക്കെ ഈ കല്യാണത്തിന് അവൾക്കു തീരെ താല്പര്യമില്ലായിരുന്നു. വരുൺ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ അയാളെ പിടിച്ചില്ല, പക്ഷെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഭർത്താവിനും അയാളെ വളരെ ഇഷ്ടമായി. കാണാൻ …
പാലക്കാട് – മലപ്പുറം പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രമല്ല കണ്ണൂരിൻ്റേത്. എം ടിയുടെ കഥാ ഭൂമികയായ കൂടല്ലൂരിനെക്കുറിച്ച് ഒരു സ്വപ്നം പോലെയാണ് കേട്ടത് അന്ന്. തൂതപ്പുഴയും നിളാനദിയും കൂടിച്ചേരുന്ന ഊര് കൂടല്ലൂര്. അവിടെയുള്ള …
കുത്തിക്കുത്തിക്കൊള്ളുന്ന വെയിലിന്റെ സൂചിമുനകൾ വൈകുന്നേരമായിട്ടും പുകച്ചിലുണ്ടാക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ആകാശക്കോണുകളിൽ അധികം കറുക്കാത്ത മേഘക്കുന്നുകൾ ഉരുണ്ടുകളിക്കുകയും. അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ മഴ വരുമെന്ന് അറിയിപ്പുണ്ടായിരുന്നു. രണ്ടല്ല പത്തുദിനം കഴിഞ്ഞാലും കേരളമൊട്ടാകെ നനയ്ക്കുന്ന …
എം ടി എന്നു പോലും കേട്ടിട്ടില്ലാത്ത പ്രായത്തിൽ തിയേറ്ററിൽ പോയി കണ്ട ഒരു സിനിമയാണ് “ഓപ്പോൾ”. അന്നൊക്കെ തീയറ്ററില്‍ ഒരു സിനിമ കാണാൻ പോവുക അപൂർവ്വമാണ്. വർഷത്തിൽ ഒരു സിനിമ …
കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് മാതൃഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഒരു മലയാളം അധ്യാപകനാണ് ഞാൻ. എം ടി യുടെ എഴുതിയ ആ ചെറുവാക്യങ്ങളിൽ എത്ര അനായാസമായാണ് മലയാളം നമ്മുടെ വൈകാരികാവേഗമായി മിടിക്കുന്നത്! …
പ്രിയപ്പെട്ട എം ടി… അങ്ങ് കാലത്തിന്‍റെ യവനികയക്ക് പിന്നിലേയ്ക്ക് മറയുമ്പോള്‍ ഈ വായനക്കാരന് സമര്‍പ്പിക്കാന്‍ ഇത് മാത്രമേയുള്ളു…സ്വീകരിച്ചാലും… ”ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് ‘ശത്രു’ എന്നുമാത്രം പറഞ്ഞപ്പോൾ …