Saturday, July 12, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചു: ശോഭയും രമേശും ജനറൽ സെക്രട്ടറിമാർ; ആർ. ശ്രീലേഖയും ഷോൺ ജോർജും വൈസ് പ്രസിഡന്റുമാർ
ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചു: ശോഭയും രമേശും ജനറൽ സെക്രട്ടറിമാർ; ആർ. ശ്രീലേഖയും ഷോൺ ജോർജും വൈസ് പ്രസിഡന്റുമാർ

ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചു: ശോഭയും രമേശും ജനറൽ സെക്രട്ടറിമാർ; ആർ. ശ്രീലേഖയും ഷോൺ ജോർജും വൈസ് പ്രസിഡന്റുമാർ

by Editor

തിരുവനന്തപുരം: ബിജെപി കേരളാ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. പത്ത് വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപട്ടികയിലുള്ളത്. ഡോ: കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ മാസ്റ്റർ, അഡ്വ: പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ: ബി ഗോപാലകൃഷ്ണൻ, ഡോ: അബ്ദുൽസലാം, ആർ ശ്രീലേഖ ഐപിഎസ്, കെ സോമൻ, അഡ്വ: കെ കെ അനീഷ് കുമാർ, അഡ്വ: ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രെസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

അശോകൻ കുളനട, കെ രഞ്ജിത്, കേരണു സുരേഷ്, വി വി രാജേഷ്, അഡ്വ: പന്തളം പ്രതാപൻ, ജിജി ജോസഫ്, എം വി ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി ശ്യാംരാജ്, എംപി അഞ്ജന രഞ്ജിത്ത് എന്നിവർ സംസ്ഥാന സെക്രട്ടറിമാരാണ്. സംസ്ഥാന ട്രഷററായി അഡ്വക്കേറ്റ് ഈ കൃഷ്‌ണദാസിനെ തിരഞ്ഞെടുത്തു. ജയരാജ് കൈമൾ ആണ് ഓഫീസ് സെക്രട്ടറി.

അഭിജിത്ത് ആർ നായർ സോഷ്യൽ മീഡിയ കൺവീനറും ടിപി ജയചന്ദ്രൻ മാസ്റ്റർ മുഖ്യ വക്താവും, സന്ദീപ് സോമനാഥ് മീഡിയ കൺവീനറും, അഡ്വക്കേറ്റ് വി കെ സജീവൻ സംസ്ഥാന കോഡിനേറ്ററുമായി നിയോഗിക്കപ്പെട്ടു. ബിജെപിയുടെ പുതിയ മേഖല അധ്യക്ഷൻമാരായി അഡ്വ: കെ ശ്രീകാന്ത് (കോഴിക്കോട് മേഖല), വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (പാലക്കാട് മേഖല), എ നാഗേഷ് (എറണാകുളം മേഖല), എൻ ഹരി (ആലപ്പുഴ മേഖല), ബി ബി ഗോപകുമാർ (തിരുവനന്തപുരം മേഖല) എന്നിവരെ തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെപിനദ്ദയുടെ അനുമതിയോടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!