70
ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയുണ്ടായ വാഹനപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. നിരവധി സൈനികർക്ക് പരുക്കേറ്റതായി വിവരം. 33 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു സംഘം തോക്ക് ധാരികളാണ് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അർധസൈനിക വിഭാഗത്തിൻ്റെ വാഹനത്തിന് നേരെയാണ് അജ്ഞാതരായ തോക്ക് ധാരികൾ വെടിയുതിർത്തത്. ആക്രമണം നടന്നത് ഇംഫാലിന്റെയും ചുരാചന്ദ്പൂരിൻ്റെയും മധ്യഭാഗത്താണ്. പ്രദേശത്ത് അസം റൈഫിൾസും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.