ന്യൂഡൽഹി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. തെലുങ്കുദേശം നേതാവാണ് അശോക് ഗജപതി രാജു. ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ഹാഷിം കുമാർ ഘോഷാണ് പുതിയ ഹരിയാന ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻപിള്ളയ്ക്ക് പകരം നിയമനം നൽകിയിട്ടില്ല.
ഗവര്‍ണറായി ശ്രീധരന്‍പിള്ള ആറ് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഭരണഘടന അനുസരിച്ച് ആറ് വര്‍ഷമാണ് കാലാവധി. മിസോറാം ഗവര്‍ണറായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി ഗോവ ഗവര്‍ണറാണ്. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും എഴുത്തിന്റെ ലോകത്ത് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു പി.എസ്. ശ്രീധരന്‍ പിള്ള. അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് 252 പുസ്തകങ്ങളാണ് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചത്.
കേരളത്തിലെ എല്ലാ മതസമുദായ സംഘടനകളുമായി അടുപ്പമുള്ള നേതാവാണ് പിഎസ് ശ്രീധരന്‍ പിള്ള. ക്രൈസ്തവ സഭയുമായി നല്ല ബന്ധമുണ്ട്. ഗോവയില്‍ ഗവര്‍ണ്ണറായിരിക്കെ ക്രൈസ്തവ സഭകളെ പ്രധാനമന്ത്രിയുമായി അടുപ്പിക്കാന്‍ ഏറെ ഇടപെടലുകള്‍ നടത്തി. 2026 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്‍നിര പോരാളിയായി പി.എസ്. ശ്രീധരന്‍ പിള്ള കേരളത്തില്‍ മത്സരിക്കുമെന്നു സൂചനകൾ പുറത്തുവരുന്നുണ്ട്.