Mantis Partners Sydney
Sunday, March 1, 2026
Mantis Partners Sydney
Home » ഇറാൻ – ഇസ്രയേൽ സംഘർഷം: അമേരിക്കയ്ക്ക് പിന്തുണ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി
ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഇറാൻ – ഇസ്രയേൽ സംഘർഷം: അമേരിക്കയ്ക്ക് പിന്തുണ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി

by Editor
Send your news and Advertisements

കാൻബറ: ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി പൂർണ്ണ പിന്തുണ അറിയിച്ചു. ഇറാന്റെ ആണവായുധ പദ്ധതികൾ തടയുന്നതിനും അന്താരാഷ്ട്ര സമാധാനം സംരക്ഷിക്കുന്നതിനുമുള്ള അമേരിക്കയുടെ നടപടികളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാൻ ഭരണകൂടം സ്വന്തം ജനതയെ അടിച്ചമർത്തുകയാണെന്നും, മേഖലയിലെ സമാധാനം തകർക്കുന്ന ശക്തിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും പ്രദേശത്തെ സായുധ സംഘങ്ങൾക്ക് നൽകുന്ന പിന്തുണയും ലോകസ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക നടപടിക്ക് പിന്തുണ നൽകുമ്പോൾ തന്നെ, മേഖലയിൽ സംഘർഷം ലഘൂകരിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ, ഇസ്രയേൽ, ലെബനൻ എന്നിവിടങ്ങളിലേക്ക് “Do Not Travel” മുന്നറിയിപ്പ് നൽകി. യുദ്ധം കൂടുതൽ വ്യാപിക്കാമെന്ന മുന്നറിയിപ്പും വിമാന സർവീസുകൾക്ക് തടസ്സമുണ്ടാകാമെന്ന ആശങ്കയും വിദേശകാര്യ വകുപ്പ് അറിയിച്ചു. സംഘർഷസാധ്യതയും തീവ്രവാദ ഭീഷണിയും കണക്കിലെടുത്ത് എത്രയും വേഗം അവിടെയുള്ളവർ മടങ്ങിവരാനോ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനോ നിർദ്ദേശമുണ്ട്.

You may also like

error: Content is protected !!