Mantis Partners Sydney
Sunday, March 1, 2026
Mantis Partners Sydney
Home » ഇന്ന് മാർച്ച് ഒന്ന്; ഇക്കുറി, ഫെബ്രുവരി 29 എന്ന അധികപ്പറ്റില്ല, ന്നുച്ചാൽ, ഇതൊരു ‘അധിവർഷ’മല്ലന്ന്!
ഇന്ന് മാർച്ച് ഒന്ന്; ഇക്കുറി, ഫെബ്രുവരി 29 എന്ന അധികപ്പറ്റില്ല, ന്നുച്ചാൽ, ഇതൊരു 'അധിവർഷ'മല്ലന്ന്!

ഇന്ന് മാർച്ച് ഒന്ന്; ഇക്കുറി, ഫെബ്രുവരി 29 എന്ന അധികപ്പറ്റില്ല, ന്നുച്ചാൽ, ഇതൊരു ‘അധിവർഷ’മല്ലന്ന്!

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

‘ഫെബ്രുവരി 29’ ജന്മദിനമോ വിവാഹ വാർഷികമോ ആയവർക്ക് ഈ വർഷം ആഘോഷമില്ല! 2026 ഒരു അധിവർഷം (Leap Year) അല്ലാത്തതിനാൽ ഈ ഫെബ്രുവരിയിൽ 28 ദിവസങ്ങൾ മാത്രമേ ഉള്ളൂ. ഫെബ്രുവരി 29 എന്ന ആ ‘എക്സ്ട്രാ ഡേ’ ഇനി വരുന്നത് 2028-ലാണ്.

ഫെബ്രുവരി 29-ന് ജനിച്ച പ്രമുഖ വ്യക്തികളിൽ ചിലർ: മൊറാർജി ദേശായി; രുഗ്മിണി ദേവി അരുണ്ഡേൽ… ഫെബ്രുവരി 28 ഇന്നലെ ആയിരുന്നു. സ്വാഭാവികമായും ഇന്ന് മാർച്ച് ഒന്നാകണം; അങ്ങനെ തന്നെയാണല്ലോ. എന്നാൽ, മിനക്കെടാൻ തല്പര്യമില്ലാത്തവർ വീണ്ടും വീണ്ടും ചോദിക്കുന്നു: “ഈ വർഷം ‘ഫെബ്രുവരി 29’ ഉണ്ടോ?” എന്ന് !

‘ഫെബ്രുവരി 29’ എന്ന തീയതി ‘അധിവർഷ’ ത്തിലാണുള്ളതെന്നെല്ലാം മിക്കവർക്കും അറിയാം – നാലും ഒരു സംശയം- വെറുതെ ഒരു ദിവസം പാഴാകരുതല്ലോ… നാലു വർഷത്തിലൊരിക്കൽ ‘ഫെബ്രുവരി 29’ വരും എന്നും അങ്ങനെ വരുന്ന വർഷങ്ങളെ അധിവർഷം (Leap year) എന്ന് വിളിക്കുമെന്നും ഏതൊരു കൊച്ചുകുട്ടിക്കും അറിയാം…

വെറുതെ ഇത് ആവർത്തിച്ചു പറയാൻ മെനക്കെടേണ്ടാ…
എന്നാൽ, അതല്ല പറഞ്ഞു വരുന്നത് – ഇതുകൊണ്ട് കാലത്തിൻ്റെ തിരുത്തൽ നടപടി തീരുന്നില്ല എന്നാണ് പറഞ്ഞു വരുന്നത്.

മനുഷ്യൻ കാലം കണക്കാക്കുന്നതു് കൊല്ലങ്ങളും മാസങ്ങളും ദിവസങ്ങളും അടിസ്ഥാനമാക്കിയാണല്ലോ. ഏകദേശം 365 ദിവസം കൊണ്ടാണു് ഭൂമി ഒരു വട്ടം സൂര്യനെ കറങ്ങിയെത്തുന്നതു്. കൃത്യം 365 അല്ല. ഒരിത്തിരി കൂടും. ഏതാണ്ടു് കാൽ ദിവസം. അതിനാൽ നാലു കൊല്ലം കൂടുമ്പോൾ നാം കലണ്ടറിൽ ഒരു ദിവസം കൂടുതൽ ചേർക്കും. നാലു കൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന വർഷങ്ങൾ അധിവർഷം എന്ന് എളുപ്പം ഓർക്കാം.

എന്നാൽ, ഇങ്ങനെ നാലുവർഷം കൂടുമ്പോൾ ഒരു ദിവസം ചേർക്കുന്നതു കൊണ്ട് ഓരോ വർഷവും 5 മണിക്കൂർ 49 മിനിറ്റ് 12 സെക്കന്റ് കൂട്ടുന്നതിനു പകരം ആറു മണിക്കൂർ ആണ്‌ കൂട്ടുന്നത്. ഈ വ്യത്യാസം പരിഹരിക്കുന്നതിനായി നൂറു കൊണ്ടു പൂർണ്ണമായി ഹരിക്കാവുന്ന വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തിൽ 28 ദിവസം മാത്രമേ കാണുകയുള്ളു (1900, 2100 ആദിയായ വർഷങ്ങളിൽ…)

അപ്പോഴും കൃത്യതയുള്ള കണക്കാവുന്നില്ല – അല്പം കൂടിപ്പോയി… ഈ വ്യത്യാസം പരിഹരിക്കുന്നതിനായി, 400 കൊണ്ടു ഹരിക്കാവുന്ന വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തിൽ 29 ദിവസം ഉണ്ടാവുകയും ചെയ്യും (2000, 2400). എന്താ, ‘കാലം കെട്ട’, ഈ കണക്കു കേട്ടിട്ട് തലകറങ്ങുന്നുണ്ടോ?

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!