ന്യൂഡൽഹി: ബി എസ് എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ് പൂരിലെ ഇന്ത്യ പാക്ക് അതിർത്തിയിലാണ് നടപടി. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ജവാൻ്റെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു.
പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം സൈനികൻ ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം.
മറുപടിയുമായി പാക്കിസ്ഥാൻ; വ്യോമപാത അടച്ചു, സൈന്യം സജ്ജമെന്നും മുന്നറിയിപ്പ്.