Sunday, April 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിൽ എത്തിച്ചു; തിഹാർ ജയിലിലേക്ക്.
തഹാവൂർ റാണ

തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിൽ എത്തിച്ചു; തിഹാർ ജയിലിലേക്ക്.

by Editor
Mind Solutions

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ ഹുസൈൻ റാണയെ (64) യുഎസിൽ നിന്നും ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. റാണയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ എൻഐഎ ആരംഭിച്ചു. എൻഐഎ റാണയെ കോടതിയിൽ ഓൺലൈനായാണ് ഹാജരാക്കുക. ഡൽഹി കോടതിയിൽ ഹാജരാക്കിയതിനു ശേഷം മുംബൈയിലേക്കു കൊണ്ടുപോകും.

എൻഐഎ ആസ്ഥാനത്തിന് മുന്നിൽ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വഴികളിൽ ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസും കമാന്റോകളും ഒരുക്കിയ സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. തിഹാർ ജയിലിൽ റാണയെ പാർപ്പിക്കുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. ജയിലിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എൻഐഎ ഡിജി അടങ്ങുന്ന ഉന്നത തല സംഘവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘവും റാണയെ ചോദ്യം ചെയ്യും.

ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്‌ച തള്ളിയിരുന്നു. ഇതോടെയാണു നിയമതടസ്സങ്ങൾ പൂർണമായി നീങ്ങിയത്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്‌റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദർശിക്കാൻ ഹെഡ്ലിക്ക് വീസ സംഘടിപ്പിച്ചു നൽകിയതു റാണയുടെ സ്‌ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. ഭീകരർക്ക് ആവശ്യമായ ലോജിസ്റ്റിക്സ് പിന്തുണ തഹാവൂർ റാണ നൽകിയതായും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

Top Selling AD Space

You may also like

error: Content is protected !!