വരലക്ഷ്മി, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ദി വെർഡിക്റ്റ്’. ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം വെറും 23 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
‘പുതുപ്പേട്ടൈ’, ‘7G റെയിൻബോ കോളനി’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. ‘വിക്രം വേദ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ആദിത്യ റാവു സംഗീതം പകരുന്നു. അഗ്നി എന്റർടൈൻമെന്റിന്റെ ബാനറിൽ പ്രകാശ് മോഹൻദാസ് നിർമ്മിക്കുന്ന ‘ദി വെർഡിക്റ്റ്’ മെയ് അവസാന വാരം തെക്കേപ്പാട്ട് ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.