Monday, June 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » നെഞ്ച് വേദന: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ ആശുപത്രിയിൽ.
നെഞ്ച് വേദന: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ ആശുപത്രിയിൽ.

നെഞ്ച് വേദന: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ ആശുപത്രിയിൽ.

by Editor

ന്യുഡൽഹി: നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്. തുടർന്ന് കാർഡിയോളജി വിഭാഗത്തിൽ അഡ്‍മിറ്റ് ചെയ്തു. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. എയിംസിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. രാജീവ് നാരാം​ഗിന്റെ ചികിത്സയിലാണ് 73-കാരനായ ധൻകർ. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്ട്രപതിയുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി.

You may also like

error: Content is protected !!