Sunday, April 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഒരു തുണ്ട് കടലാസ് തെളിയിച്ച കൊലപാതകം.
ഒരു തുണ്ട് കടലാസ് തെളിയിച്ച കൊലപാതകം.

ഒരു തുണ്ട് കടലാസ് തെളിയിച്ച കൊലപാതകം.

by Editor
Mind Solutions

08/02/2025 തൃശൂർ മെട്രോ ഹോസ്പിറ്റലിനു സമീപത്തുള്ള ആളൊഴിഞ്ഞു കാടു പിടിച്ചു കിടക്കുന്ന ഒരു കിണറ്റിൽ ഒരാളുടെ മൃതദേഹം കിടക്കുന്നുണ്ട് എന്നറിയിച്ച് തൃശൂർ ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. സ്റ്റേഷനിൽ നിന്ന് ഇൻസ്പെക്ടർ ജിജോയും പാർട്ടിയും സ്ഥലത്തെത്തി. ഏകദേശം 4 ദിവസത്തോളം പഴക്കമുള്ള ദുർഗന്ധം വന്ന് പുഴു അരിച്ചു തുടങ്ങിയ രീതിയിൽ ഒരു പുരുഷ ശരീരം, ബോഡി പുറത്തെടുത്തു പരിശോധിച്ചു. പുറമെ പരിക്കുകളൊന്നും ഇല്ലാത്ത 55 വയസ്സോളം പ്രായം തോന്നുന്ന ശരീരം. ഇൻക്വസ്റ്റ് കഴിഞ്ഞു പോസ്റ്റ്‌മാട്ടം കഴിഞ്ഞപ്പോൾ പ്രാഥമിക നിഗമനം വെള്ളം കുടിച്ചു മരിച്ചതാകാം എന്നായിരുന്നു. മൃതശരീരത്തിൽ ധരിച്ച ഡ്രെസ്സിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നും മരിച്ച ആളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു.

പിന്നീട് തൃശൂർ ടൌൺ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരനും, ഈസ്റ്റ്‌ ഇൻസ്പെക്ടർ ജിജോയും വിവരങ്ങൾ സിറ്റി പോലീസ് കമ്മിഷണറെ ധരിപ്പിക്കുകയും, കമ്മിഷണർ ആസ്വഭാവികമായി എന്തെങ്കിലും ഉണ്ടോ എന്ന് രഹസ്യമായി അന്വേക്ഷിക്കാൻ നിർദ്ദേശ്ശിക്കുകയും ചെയ്തു, തുടർന്ന് ACP യുടെയും, CI യുടെയും കീഴിൽ പ്രത്യേക അന്വേഷണ സംഘം ഇതു രഹസ്യമായി അന്വേഷിക്കുകയായിരുന്നു.

അന്വേഷണത്തിലെ ട്വിസ്റ്റ്

അന്വേഷണ സംഘം സംഭവസ്ഥലം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ബലപ്രയോഗത്തിൻറേയോ അടിപിടി നടന്നതോ ആയ ഒരു ലക്ഷണവും കണ്ടെത്താനായില്ല, ആകെ കിട്ടിയതോ ഒരു തുണ്ട് കടലാസ്സ് അതാണെങ്കിലോ “ബീവറേജ് ബില്ല് “.

പിന്നീട് അന്വേഷണ സഘം നേരെ പോയത് മെട്രോ ഹോസ്പിറ്റൽ പരിസരത്തുള്ള ബീവറേജ് ഷോപ്പിലേക്ക്, ബില്ലിന്റെ ടൈം വെച്ച് CCTV നോക്കിയതിൽ ബില്ല് ഉടമയെ കണ്ടെത്തി, ഡ്രസ്സ്‌ കോഡ് നോക്കിയപ്പോൾ മരണപെട്ട ആൾ തന്നെ, തുടർന്നുള്ള ക്യാമറകൾ പരിശോധിച്ചു, മരണപ്പെട്ട ആൾ ഒറ്റക്കല്ല, കൂടെ വേറെയും ആളുകൾ, നേരെ പോയത് സംഭവസ്ഥലം നടന്ന പറമ്പിലേക്ക് സമയം രാവിലെ ഏകദേശം 10:15, തുടർന്ന് പോലീസ് സമീപ പ്രദേശത്തെ ക്യാമറകൾ പരിശോധിച്ചു, വാങ്ങിയ മദ്യം കഴിഞ്ഞു അടുത്തത് വാങ്ങാനായി സംഘം വീണ്ടും പോകുന്നു, തിരിച്ചു 11:45 -നോട് കൂടി മദ്യം വാങ്ങി പറമ്പിലെത്തുന്നു, 10 മിനിറ്റ് സംഘത്തിലെ ഒരാൾ അവിടെനിന്നും പോകുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അടുത്ത ആളും പുറത്തെത്തി, പിന്നീട് മരണപെട്ട ആളും കൂടെ മറ്റൊരാളും. മിനിറ്റുകൾ കഴിഞ്ഞപ്പോൾ അടുത്ത ആളും പുറത്തേക്കു, ഒരാളെ മാത്രം കാണാനില്ല (മരണപെട്ട സന്തോഷ്‌).

ഇതിൽ ഒരാൾ വൈകിട്ട് 5 മണിയോടുകൂടി വീണ്ടും സംഭവസ്ഥലം സന്ദർശിച്ചതും cctv യിൽ കണ്ടതോടുകൂടി പോലീസ് ഉറപ്പിച്ചു ഇതു സാധാരണ മരണം അല്ല. കൂടെ ഉണ്ടായിരുന്നവരിൽ ആരാണ് ഇത് ചെയ്തത്, ഒന്നിച്ചാണോ, ഒറ്റക്കാണോ, എല്ലാരും ഫോണോ, വീടോ, ഒന്നും ഇല്ലാതെ അലഞ്ഞു നടക്കുന്നവർ, എല്ലാവരെയും identify ചെയ്ത അന്വേഷണ സംഘം മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു, സംഭവം പുറത്തു പോകാതെ രഹസ്യമായി അന്വേഷണം നടത്തി, ഒരാളെ കൂർക്കഞ്ചേരി പൂയം ദിവസം പൂര പറമ്പിൽ നിന്നും പിടികൂടി, അയാളിൽ നിന്നും അന്വേഷണം യഥാർത്ഥ പ്രതിയിലേക്കു നീങ്ങി. തുടർന്ന് പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ പ്രതിയെ രണ്ട് ദിവസത്തിന് ശേഷം ഗുരുവായൂരിൽ നിന്ന് പിടികൂടി. പണവുമായി ബന്ധപെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

“There is no such thing as a perfect crime, There will be some evidence or links in every cases, Our success lies in discovering them.”(മികച്ച കുറ്റ കൃത്യം എന്ന ഒന്നില്ല, എല്ലാ കേസ്സുകളിലും എന്തെങ്കിലും ലിങ്കുകളോ, തെളിവുകളോ ഉണ്ടാകും, അത് കണ്ടെത്തുന്നതിലാണ് നമ്മുടെ വിജയം.) ഇവിടെ കിട്ടിയത് ഒരു ബീവറേജ് ബില്ല് ആണ്.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് നിർദ്ദേശം നൽകി തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ നേതൃത്വം വഹിച്ച അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് ഇൻസ്പെ്കടർ ജിജോ എം. ജെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ദുർഗ്ഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, സൂരജ്, അജ്മൽ, നസീബ് എന്നവരാണ് ഉണ്ടായിരുന്നത്.

കടപ്പാട്: തൃശൂർ സിറ്റി പോലീസ്

Top Selling AD Space

You may also like

error: Content is protected !!