80
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ അറിയിച്ചു. നിലവിൽ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രായാധിക്യം രോഗത്തെ കൂടുതൽ സങ്കീർണമാക്കിയതായാണ് റിപ്പോർട്ട്. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ഈയാഴ്ചത്തെ മാർപ്പാപ്പയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.