Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം.

by Editor

നികോസിയ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ജി-7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സൈപ്രസിൽ എത്തിയത്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദർശിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് സൈപ്രസ്. ജൂൺ 15,16 ദിവസങ്ങളിലായി സൈപ്രസ് സന്ദർശനം പൂർത്തിയാക്കി പ്രധാനന്ത്രി ജി-7 ഉച്ചകോടിക്കായി കാനഡയിലേക്ക് തിരിക്കും. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കും. വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കും.

പ്രസിഡന്റ് നികോസ് ക്രിസ്റ്റൊഡുലീഡെസിൻ്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി സൈപ്രസിൽ എത്തിയത്. മെഡിറ്ററേനിയൻ മേഖലയിലെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമാണ് സൈപ്രസെന്ന് മോഡി എക്‌സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദർശനത്തെ കാണുന്നുവെന്നും മോഡി പറഞ്ഞു. അതേസമയം സന്ദർശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡൻ്റ് എക്‌സിൽ കുറിച്ചത്. സഹകരണത്തിൻ്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദേഹം എക്സിൽ കുറിച്ചു.

മോഡിയുടെ സൈപ്രസ് സന്ദർശനം നയതന്ത്ര ബന്ധത്തിന് പുറമെ അന്തർദേശീയ താത്പര്യത്തിനും അനുസരിച്ചുള്ള നീക്കമായാണ് വിലയിരുത്തുന്നത്. പ്രത്യേകിച്ച് തുർക്കിയുമായുള്ള ബന്ധത്തിന്റെ പേരിൽ. ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് തുർക്കി പാകിസ്ഥാനെ ആയുധം നൽകി സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് കശ്‌മീർ വിഷയമുൾപ്പെടെയുള്ള കാര്യങ്ങളിൽ തുർക്കി സ്വീകരിക്കുന്നത്. തുർക്കിയും സൈപ്രസും തമ്മിലുള്ള ബന്ധവും മികച്ചതല്ല. സൈപ്രസിൻ്റെ ഒരു ഭാഗം തുർക്കി വംശജരായ വിമതരുടെ കൈവശമാണ്. വിമതരെ തുർക്കി അംഗീകരിക്കുകയും അവരുടെ കൈവശമുള്ള പ്രദേശത്തെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സൈപ്രസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ മോദിയുടെ സൈപ്രസ് സന്ദർശനം തുർക്കിക്കുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്തലുകളുണ്ട്.

മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. കാനഡയിൽ നടക്കുന്ന ജി–7 ഉച്ചകോടി, ക്രൊയേഷ്യൻ സന്ദർശനം എന്നിവയാണ് മോദിയുടെ ഇത്തവണത്തെ വിദേശപര്യടനത്തിൽ ഉള്ളത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കാൻ പോകുന്നത്.

Send your news and Advertisements

You may also like

error: Content is protected !!