52
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ വീഴ്ത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം നേടി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഗോഫിന്റെ വിജയം. സ്കോർ 6-7, 6-2, 6-4. 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം സിംഗിൾസ് വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്. യുഎസിന്റെ തന്നെ ഇതിഹാസ താരം സെറീന വില്യംസാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
2023-ൽ 21 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു. 2015-ൽ സെറീന വില്യംസിന്റെ കിരീടനേട്ടത്തിനു ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ യുഎസ് താരം കൂടിയാണ് കൊക്കോ ഗോഫ്. 2023 ൽ കൊക്കോ ഗോഫ് ആദ്യ ഗ്രാൻഡ് സ്ലാം കിരീടം വിജയിക്കുമ്പോഴും അരീന സബലേങ്ക തന്നെയായിരുന്നു ഫൈനലിലെ എതിരാളി.