Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഏകീകൃത കുർബാന തർക്കം; ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം
ഏകീകൃത കുർബാന തർക്കം; ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം

ഏകീകൃത കുർബാന തർക്കം; ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം

by Editor

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ആവിശ്യപ്പെട്ടാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം. കുർബാന തർക്കത്തിൽ സമവായമുണ്ടാക്കാത്ത മെത്രാപ്പോലീത്തൻ വികാരിയെ നീക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതിഷേധിച്ച വിശ്വാസികളെ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ഏകീകൃത കുര്‍ബാന വേണമെന്ന നിലപാടുള്ള വിശ്വാസികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യോഗത്തിനെത്തിയ വൈദികരെ തടഞ്ഞുവെക്കുകയും പിന്നാലെ കയ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു. എന്നാല്‍ പോലീസെത്തി വൈദികരെ അകത്തേക്ക് കടത്തിവിട്ടു.

Send your news and Advertisements

You may also like

error: Content is protected !!