Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ജൂലൈ 2 മുതല്‍ ടാറ്റ മോട്ടേഴ്‌സ് ഹാരിയര്‍ ഇവിയുടെ ബുക്കിംഗ് ആരംഭിക്കും.
ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ജൂലൈ 2 മുതല്‍ ടാറ്റ മോട്ടേഴ്‌സ് ഹാരിയര്‍ ഇവിയുടെ ബുക്കിംഗ് ആരംഭിക്കും.

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ജൂലൈ 2 മുതല്‍ ടാറ്റ മോട്ടേഴ്‌സ് ഹാരിയര്‍ ഇവിയുടെ ബുക്കിംഗ് ആരംഭിക്കും.

by Editor

ന്യൂ ഡൽഹി: 627 കിലോമീറ്റര്‍ വരെ മൈലേജ് ഉള്ള ബാറ്ററി ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍.ഇവി, ടാറ്റ മോട്ടേഴ്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ നിന്നുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുന്ന ഹാരിയര്‍-ഇവിയുടെ എക്‌സ് ഷോറൂം വില 21.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ജൂലൈ 2 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും.

സഫാരി സ്‌റ്റോമിന് ശേഷം ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് ഹാരിയര്‍-ഇവി. 65, 75 കിലോവാട്ടുകളിലാണ് ഹാരിയര്‍-ഇവി വരുന്നത്. ബാറ്ററി പായ്‌ക്കുകളില്‍ ടാറ്റ മോട്ടോഴ്‌സ് ആയുഷ്‌കാല വാറന്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ആറ് ടെറൈന്‍ മോഡുകള്‍, 55 -ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സവിശേഷതകളുണ്ട്. ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നു. 6.3 സെക്കന്‍ഡിനുള്ളില്‍ കാര്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓഫ് റോഡ് മികവ് കാണിക്കാൻ ആനപ്പാറയുടെ മുകളിൽ കയറി ടാറ്റ ഹാരിയർ ഇവി; വീഡിയോ വൈറൽ

Send your news and Advertisements

You may also like

error: Content is protected !!