67
കവന്‍ട്രി: മലയാളി ബാലൻ യുകെയിൽ പനി ബാധിച്ച് മരിച്ചു. റൂഫസ് കുര്യൻ (7) ആണ് മരിച്ചത്. ഈ മാസം 24-ന് പതിവ് പോലെ സ്‌കൂളില്‍ പോയി വന്നതാണ് ഏഴു വയസുകാരന് റൂഫസ് കുര്യന്‍. വീട്ടില്‍ വന്നതോടെ ക്ഷീണം തോന്നി പനിക്കുള്ള മരുന്നും കഴിച്ചു കിടന്നുറങ്ങി. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ആശുപത്രിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിച്ചു. റുഫ്‌സിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആലപ്പുഴ സ്വദേശികളാണ്. ഏക സഹോദരന്‍ സെക്കൻഡറി സ്‌ക്കൂള്‍ വിദ്യാർഥിയാണ് ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്കാരം പിന്നീട്.