Tuesday, March 24, 2026
Home » 12 വയസ്സുകാരനെ കട്ടൻകാപ്പിയെന്നു തെറ്റിദ്ധരിപ്പിച്ച് മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ
12 വയസ്സുകാരനെ കട്ടൻകാപ്പിയെന്നു തെറ്റിദ്ധരിപ്പിച്ച് മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ

12 വയസ്സുകാരനെ കട്ടൻകാപ്പിയെന്നു തെറ്റിദ്ധരിപ്പിച്ച് മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ

by Editor
Send your news and Advertisements

പീരുമേട്: 12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച സംഭവത്തിൽ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശിനി പ്രിയങ്ക (32)യെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടൻകാപ്പിയാണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി ഉന്നയിച്ചിട്ടുണ്ട്.

അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടിൽ പോയിരുന്നതായി വീട്ടുകാർ അറിഞ്ഞത്. വിവരം അന്വേഷിച്ചെത്തിയപ്പോൾ, കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക പറഞ്ഞു. കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കൾ പോലീസിന് നൽകിയ പരാതിയിലുള്ളത്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

You may also like

error: Content is protected !!