63
ഡമാസ്കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ ദ്വീലയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് ദേവാലയത്തിൽ ആണ് സ്ഫോടനമുണ്ടായത്. ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും ആരാധനയ്ക്കിടെ പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡിസംബറിൽ പ്രസിഡൻ്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിത്.