Monday, September 1, 2025
Mantis Partners Sydney
Home » സിഎംഎസ് കോളേജിൻ്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സോസൻ ജോർജ് ചുമതലയേറ്റു.
സിഎംഎസ് കോളേജിൻ്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സോസൻ ജോർജ് ചുമതലയേറ്റു.

സിഎംഎസ് കോളേജിൻ്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സോസൻ ജോർജ് ചുമതലയേറ്റു.

by Editor

കോളേജിൻ്റെ 208 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിത പ്രിൻസിപ്പലാണ് ഡോ. അഞ്ജു. ഒരു വർഷം മുമ്പ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജായി അവർ ചുമതല ഏറ്റെടുത്തിരുന്നു. 2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായിട്ടാണ് സിഎംഎസ് കോളേജിൽ ചേർന്നത്.

ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്ന് ഓട്ടിസം സ്റ്റഡീസിൽ പിഎച്ച്‌ഡി നേടി. വൈകല്യ പഠനങ്ങളെക്കുറിച്ചുള്ള അവരുടെ കൃതികൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ അസോസിയേറ്റും, സിഎംഎസ് കോളേജിലെ സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമാണ്. പിതാവ് പ്രൊഫ. ജോർജ് കുര്യൻ സിഎംഎസ് കോളേജിന്റെ ചരിത്രവകുപ്പ് തലവനും വൈസ് പ്രിൻസിപ്പലുമായിരുന്നു. അമ്മ പ്രൊഫ. ലൈസ വർക്കി മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. ഭർത്താവ്: ബിനു ജേക്കബ് കൊച്ചി ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ കൺസൾട്ടൻ്റാണ്. മക്കൾ: ജോഹാൻ ജേക്കബ് ബിനു, നേഹ മറിയം ബിനു.

Send your news and Advertisements

You may also like

error: Content is protected !!