122
കേരളത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ചുമതല ഏറ്റെടുത്തു. ഡോ. ജീൻ റോസ് എന്ന റോസമ്മ തോമസാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി സ്ഥാനമേറ്റത്. അഗതികളുടെ സഹോദരിമാർ (Sisters of the Destitute) സന്യാസി സമൂഹത്തിലെ അംഗമായ ഡോ. റോസമ്മ, ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്നു എം.ബി.ബി.എസ്. പൂർത്തിയാക്കിയതിനുശേഷം അനസ്തേഷ്യ വിഭാഗത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്.
മറയൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പതിനൊന്നോളം വർഷം സേവനം അനുഷ്ഠിച്ച ശേഷം, പി.എസ്.സി. പരീക്ഷ എഴുതി രണ്ട് വർഷം മുമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആദ്യ നിയമനം നേടി. പുതിയ ചുമതല ഏറ്റെടുത്ത് സർക്കാരിന്റെ ആരോഗ്യ സേവന മേഖലയിൽ കന്യാസ്ത്രീ ആദ്യമായി എത്തുന്നത് ചരിത്രപരമായ സംഭവമാണെന്ന് വിലയിരുത്തപ്പെടുന്നു.