1995 -ൽ പ്രവർത്തനമാരംഭിച്ച മലയാളികളുടെ ആഗോള സംഘടനായ വേൾഡ് മലയാളി കൗണ്സിലിന്റെ (WMC) മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഉത്‌ഘാടനവും പതിനാലാമത് ദ്വൈവാർഷിക ആഗോള സമ്മേളനവും 2025 ജൂൺ 27 മുതൽ 30 വരെ അസർബൈജാനിലെ ബാകൂ നഗരത്തിൽ വച്ച് നടത്തുന്നു. 2025 ജനുവരി 11-ന് നടന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ എടുത്ത തീരുമാനം അനുസരിച്ച് മലയാളി പ്രവാസികൾക്ക് WMC നൽകുന്ന ആഗോള സാന്നിധ്യത്തിന്റെയും സേവനത്തിന്റെയും മുന്ന് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഒരു ചരിത്ര സന്ദർഭം ആയിരിക്കും ബാകൂ സമ്മേളനം.
സമ്മേളനത്തിൽ വച്ച് മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപിക്കും. 2025 ജനുവരി 11-ന് നടന്ന ഗ്ലോബൽ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനം അനുസരിച്ച് മലയാളി പ്രവാസികൾക്ക് വേൾഡ് മലയാളി കൗൺസിൽ നൽകുന്ന ആഗോള സാന്നിധ്യത്തിന്റെയും സേവനത്തിന്റെയും മുന്ന് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഒരു ചരിത്ര സന്ദർഭം ആയിരിക്കും ബാകു സമ്മേളനമെന്നു വേൾഡ് മലയാളി കൗൺസിൽ ആഗോള ചെയർമാൻ ജോണി കുരുവിള അറിയിച്ചു.
മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ ആയിരുന്ന ടി എൻ ശേഷൻ ചെയർമാനായും, കെൽട്രോണിൻ്റെ സ്‌ഥാപകനായിരുന്ന കെ.പി.പി. നമ്പ്യാർ പ്രസിഡൻ്റ് ആയും മുപ്പതു വർഷങ്ങൾക് മുൻപ് തുടങ്ങിയ മലയാളികളുടെ സാമൂഹിക സേവന പ്രസ്‌ഥാനം ആണ് വേൾഡ് മലയാളി കൗൺസിൽ (WMC). ആറു ഭൂഖണ്ഡങ്ങളിലായ് അൻപത്തിരണ്ടോളം രാജ്യങ്ങളിൽ വേൾഡ് മലയാളി കൗണ്‌സിലിൻ്റെ പ്രോവിൻസുകളും അംഗങ്ങളും ഉണ്ട്. ബാകുവിൽ നടക്കുന്ന ഈ സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്നും ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം അറിയിച്ചു.
രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പ്രാദേശികവും അന്തർദേശിയവുമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതായിരിക്കും. സെമിനാറുകൾ ബിസിനസ് മീറ്റിങ്ങുകൾ, വർക്ക്ഷോപ്പുകൾ, വനിതാ സമ്മേളനം, യുവജന സംഗമം മുതലായവ ഈ കോണ്ഫറൻസിന്റെ പ്രത്യേകതയാണെന്നും ബേബി മാത്യു സോമതീരം അറിയിച്ചു.
യുവാക്കളുടെ അവബോധത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ കേന്ദ്രികരിച്ച് ലഹരിമരുന്ന് ദുരുപയോഗത്തിനു എതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഗോള ക്യാംപെയ്നിനു വേൾഡ് മലയാളി കൗൺസിൽ ഈ സമ്മേളനത്തിൽ തുടക്കം കുറിക്കുന്നു. കൂടാതെ പ്രാദേശിക പ്രവാസികളുമായി ഇടപഴകുന്നതിനും അവരുടെ വെല്ലുവിളികൾ മനസ്സിലാകുന്നതിനുമായി സമ്മേളനത്തിനിടെ ഒരു പ്രത്യേക മലയാളി മീറ്റ് നടത്തുന്നു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മലയാളികളുടെ ശബ്ദങ്ങളെ ഒരു പൊതു വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്നതിനായി വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറവും യൂത്ത് ഫോറവും, ഡൈനാമിക് സെഷനുകളും സംഘടിപ്പിക്കും.
2025 – 27 ലെ കർമ്മ പദ്ധതി രൂപീകരിക്കുകയും വേൾഡ് മലയാളി കൗൺസിലിൻ്റെ ഭാവിയിലേക്കുള്ള പാത ഒരുക്കുന്ന മുപ്പതു വർഷത്തെ മാസ്‌റ്റർ പ്ലാനിൻ്റെ അവതരണവും ചർച്ചയും ഈ സമ്മേളനത്തിൽ നടക്കുന്നതാണെന്ന് ഗ്ലോബർ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി അറിയിച്ചു.



