Tuesday, March 24, 2026
Home » വിമാന ദുരന്തത്തിൽ അസർബൈജാനോട് മാപ്പുചോദിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ.
റഷ്യൻ‌ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

വിമാന ദുരന്തത്തിൽ അസർബൈജാനോട് മാപ്പുചോദിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ.

by Editor
Send your news and Advertisements

മോസ്‌കോ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസർബൈജാൻ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ്‌ ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്‍റ് ക്ഷമാപണം നടത്തിയത്. ‘ദാരുണമായ സംഭവ’മാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പുടിൻ പറഞ്ഞു. പരിക്കേറ്റവർക്ക് എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇക്കാര്യം വ്യക്തമാക്കി ക്രിമിലിൻ ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്ഷമപറഞ്ഞ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

ക്രിസ്മസ് ദിനത്തിലാണ് അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം കസാഖിസ്ഥാനിൽ തകർന്ന് വീണത്. 67 പേരുണ്ടായിരുന്ന വിമാനത്തിലെ 38 പേർ മരിക്കുകയും 29 പേർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഷെഡ്യൂള്‍ അനുസരിച്ച് യാത്ര ചെയ്തിരുന്ന അസർബൈജാൻ പാസഞ്ചര്‍ വിമാനം ഗ്രോസ്നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ ആ ആ സമയത്ത് ഗ്രോസ്നി, മോസ്ഡോക്ക്, വ്ളാഡികാവ്കാസ് എന്നീ വിമാനത്താവളങ്ങളില്‍ യുക്രൈന്റെ ഡ്രോണുകൾക്ക്‌ ഇരയായി കൊണ്ടിരിക്കുകയായിരുന്നു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇത് ചെറുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ക്രെംലിന്‍ വിശദീകരിക്കുന്നു.

You may also like

error: Content is protected !!