135
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ സ്വീകരണവും പ്രത്യേക ആദരവും. വ്യാഴാഴ്‌ച നടന്ന പാർലമെന്റ് സെഷനിലാണ് വീണാ ജോർജിനെ ആദരിച്ചത്. വിക്ടോറിയൻ പാർലമെന്റിലെ അപ്പർ ഹൗസ് പ്രസിഡൻ്റ് ഷോൺ ലീൻ സ്വീകരിച്ചു. സർക്കാർ ചീഫ് വിപ്പ് ലീ ടാർലാമിസ് മന്ത്രിക്ക് പ്രത്യേക പുരസ്‌കാരം നൽകി. കേരളത്തിന്റെ ആരോഗ്യമേഖലയിലെ പുരോഗതിക്കുള്ള ആദരവാണു നൽകിയത്. മഹാമാരിക്കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പരിഗണിച്ചു. വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ, ഡെപ്യൂട്ടി പ്രീമിയർ ബെൻ കാരോൾ, ടൂറിസം മന്ത്രി സ്റ്റീവൻ ഡിംപൂലോസ്, ആരോഗ്യമന്ത്രി മേരി ആൻ തോമസ് എന്നിവരുമായും വീണാ ജോർജ് കൂടിക്കാഴ്‌ച നടത്തി.