ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. സ്വകാര്യ ചാനലിലുടെ യുവതി നടത്തിയ വെളിപ്പെടുത്തലിനെ പിന്നാലെ സഭയുടെ നിർദേശ പ്രകാരമാണ് രാജി. ജോണ്‍ പെരുന്പളത്ത് ബ്രാഡ് വെൽ ബിഷപ്പായിരുന്ന സമയത്ത് 2019 മുതൽ 2023 വരെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആരോപണങ്ങള്‍ ജോണ്‍ പെരുന്പളത്ത് നിഷേധിച്ചു.
ഒരു വനിതാ ബിഷപ്പും ജോണ്‍ പെരുമ്പളത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2023 മുതൽ ലിവർപൂളിലെ ബിഷപ്പാണ് ജോണ്‍ പെരുമ്പളത്ത്. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് നിരവധി വിശ്വാസികൾ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണം നേരത്തെ പൊലീസ് ഉൾപെടെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്നുമാണ് വിഷയത്തിൽ ജോണ്‍ പെരുമ്പളത്ത് പ്രതികരിച്ചിട്ടുള്ളത്. വയനാട് മാനന്തവാടി സ്വദേശിയായ വൈദികൻ 2001-ലാണ് ബ്രിട്ടനിലെത്തിയത്.