113
യാഷ് രാജ് ഫിലിംസിന്‍റെ ബാനറിൽ ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന “അക്ക” വെബ് സീരിസിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരത്തിന്‍റെ കഥയാണ് സീരീസ് പറയുന്നത്. 1980-കളിൽ തെന്നിന്ത്യയിൽ നടക്കുന്ന കഥയാണിത്. പേര്‍നൂരു എന്ന സ്ഥലം അടക്കി വാഴുന്ന ഗുണ്ടാ റാണി “അക്ക”യെ വെല്ലുവിളിക്കാൻ രാധിക ആപ്തെ എത്തുന്നു. പേര്‍നൂരു എന്ന സ്ഥലം അടക്കിവാണിരുന്ന ഗ്യാങ്സ്റ്റർ റാണിയായ ‘അക്ക’ എന്ന കഥാപാത്രമാണ് കീർത്തി സുരേഷ അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്നും പൂജ മോഹൻരാജ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. തൻവി അസ്‌മിയാണ് മറ്റൊരു പ്രധാന താരം.