നേമം പുഷ്പരാജിന്റെ വരികൾക്കു മോഹൻ സിത്താര ഈണമൊരുക്കിയ ‘രണ്ടാം യാമം’ എന്ന ചിത്രത്തിലെ ‘മെല്ലെ വന്നു പ്രിയൻ’ എന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. കെ.എസ്.ചിത്രയാണ് ഗാനം ആലപിച്ചത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഈ രാവിൽ നോവും’, ‘മായ്ക്കുന്നു ഞാനെന്നെ’ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ. ആർ നിർമിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തിൽ അഴകപ്പൻ ഛായാഗ്രഹണവും വി.എസ്.വിശാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. മോഹൻ സിത്താരയാണ് സംഗീതം. എ.ആർ.കണ്ണൻ ആണ് പ്രോജക്ട് ഡിസൈനർ. ഫെബ്രുവരി 28-ന് ‘രണ്ടാം യാമം’ പ്രദർശനത്തിനെത്തും. സ്വാസിക മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധ്രുവൻ, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീർ കരമന, രാജസേനൻ, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ.