95
മെൽബൺ: മെൽബൺ സെന്റ് ഗ്രീഗോറിയോസ് തീർഥാടന ദേവാലയത്തിൽ വലിയ വെള്ളിയാഴ്ചയുടെ ശുശ്രുഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടന്നു. വികാരി ഫാ. സുജിൻ വര്ഗീസ് മാപ്പിള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ ശുശ്രുഷകൾക്ക് എത്തിച്ചേർന്നു. ഇന്നലെ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രുഷയും ദേവാലയത്തിൽ നടത്തിയിരുന്നു.