147
മെൽബൺ: ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹിന്ദു സമൂഹം ഹോളി ഉത്സവം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിക്ടോറിയയിലെ ടാർനെറ്റിലുള്ള എസ്എംവിഎസ് സ്വാമിനാരായണ ക്ഷേത്രം വീണ്ടും കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തെ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്നതിൽ ക്ഷേത്ര ട്രസ്റ്റി ബിരേൻ ജോഷി കടുത്ത നിരാശ പ്രകടിപ്പിച്ചു.
2018-ന്റെ തുടക്കത്തിൽ നടന്ന ആക്രമണത്തിന് ശേഷം, കുറ്റവാളികളെ തടയാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളും ടെലിവിഷൻ ഉൾപ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലെ സ്വത്തുക്കളും അക്രമിസംഘം നശിപ്പിച്ചു. പോലീസിൽ ആവർത്തിച്ച് പരാതിപെട്ടിട്ടും ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ക്ഷേത്ര ഭരണകൂടം ആരോപിച്ചു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത് എട്ടാമത്തെ സംഭവമാണ്.