205
മെൽബൺ: മെൽബണിൽ മലയാളി യുവതി രമ്യ ജിന്റോ നിര്യാതയായി. 40 വയസ്സ് ആയിരുന്നു. ട്യൂമർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലം നെല്ലിക്കുഴി സ്വദേശിനെയാണ്. കല്ലൂർക്കാട് കൊട്ടാരത്തിൽ വീട്ടിൽ ജിന്റോയുടെ സഹധർമ്മിണിയാണ് രമ്യ. 15 വർഷമായി രമ്യയും കുടുംബവും മെൽബണിലായിരുന്നു. സൺഷൈൻ ആശുപത്രിയിലെ സ്റ്റാഫ് ആയിരുന്നു. രണ്ടു മക്കൾ. മരിയ (12) മരിയറ്റ് (6). സംസ്കാരം പിന്നീട്.