Monday, September 1, 2025
Mantis Partners Sydney
Home » മുറ, മദനോത്സവം, പാലും പഴവും… കൂടുതൽ ചിത്രങ്ങൾ ഓ റ്റി റ്റി യിൽ
മുറ, മദനോത്സവം, പാലും പഴവും... കൂടുതൽ ചിത്രങ്ങൾ ഓ റ്റി റ്റി യിൽ

മുറ, മദനോത്സവം, പാലും പഴവും… കൂടുതൽ ചിത്രങ്ങൾ ഓ റ്റി റ്റി യിൽ

by Editor

ഓൾ വി ഇമാജിൻ അസ് ലൈറ്റ്:
പായൽ കപാഡിയ സംവിധാനം ചെയ്ത്, പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ ജനുവരി മൂന്നിന് ഒടിടിയിൽ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ​​ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം നൽകിയിരിക്കുന്നത്. നവംബർ 22-നാണ് ‌ഓൾ വി ഇമാജിൻ അസ് ലൈറ്റ് റിലീസ് ചെയ്തത്. കനി കുസൃതി, ദിവ്യപ്രഭ, ഛായകദം, ​​ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുറ:
കപ്പേളയ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രം ‘മുറ’ ഡിസംബർ 20-നു ആമസോൺ പ്രൈമിൽ എത്തി. ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ഡ്രാമ ചിത്രമാണിത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

മദനോത്സവം:
ഒന്നര വർഷത്തെ കാത്തിരിപ്പിനു ശേഷം മദനോത്സവം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ചിത്രം ഡിസംബർ 20-നു ആമസോൺ പ്രൈമിൽ എത്തി. സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണിത്.

പാലും പഴവും:
മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ചിത്രം. വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20-നു സൈന ഓ റ്റി റ്റി യിൽ എത്തി. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ,ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ എന്നിവരും ചിത്രത്തിലുണ്ട്.

കഥ ഇന്നുവരെ:
ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത ‘കഥ ഇന്നുവരെ’ ഒടിടി യിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മേതിൽ ദേവിക ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

തങ്കലാൻ:
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാൻ ഒടിടിയിലെത്തി. ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് മാസത്തിനുശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങിനെത്തിയത്. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്.

ഫാമിലി:
വിനയ് ഫോർട്ടിനെ പ്രധാന കഥാപാത്രമാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി മനോരമ മാക്സിൽ ഡിസംബർ 6-നു എത്തി. ദിവ്യ പ്രഭയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഖൽബ്:
ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രം ഖൽബ് ആമസോൺ പ്രൈമിൽ ഡിസംബർ 6-നു എത്തി.

അമരൻ:
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘അമരൻ’ ഒടിടി റിലീസിനെത്തി. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവി വേഷമിടുന്നു.

ഡിസംബറിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തുന്ന ചിത്രങ്ങളും വെബ് സീരിസുകളും

Send your news and Advertisements

You may also like

error: Content is protected !!