ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കരുതല്‍ രൂപമായിരുന്നു മാര്‍പാപ്പയെന്ന് കര്‍ദിനാള്‍ ക്ലിമിസ് ബാവ പറഞ്ഞു. മാര്‍പാപ്പയ്ക്ക് ഒരു വിനീത ഭാവമുണ്ട്. അതിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആകുമെന്ന് തോന്നുന്നില്ല. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ആവശ്യപ്പെട്ടത് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം എന്നാണ്. ക്ലീമിസ് ബാവ അനുസ്മരിച്ചു.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു