നടനും നിർമ്മാതാവുമായ ടൊവിനോ തോമസിന്റെ പ്രതിഫലത്തിലെ വ്യത്യാസത്തെക്കുറിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള വെളിപ്പെടുത്തി. മായാനദി സിനിമയിൽ ടൊവിനോയ്ക്ക് 25 ലക്ഷം രൂപ മാത്രമേ നൽകിയിരുന്നുള്ളു. അതേസമയം, നാരദൻ സിനിമയിൽ അദ്ദേഹത്തിന് ഒന്നേകാൽ കോടി രൂപ പ്രതിഫലം ആണെന്നും അതില്‍ 10-30 ലക്ഷം രൂപ കൊടുക്കാനുണ്ട് എന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി.
സിനിമാ മേഖല സമരത്തിന് യോജിപ്പില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉചിതമായ വഴി സമരം മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടന്മാരുടെ പ്രതിഫലത്തേക്കുറിച്ചുള്ള ചർച്ചകളിൽ വസ്തുതകളറിയാതെ പൊതുജനം തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും നിർമ്മാതാവ് ചൂണ്ടിക്കാട്ടി. സാലറി സംബന്ധിച്ച വസ്തുതകളെയും സിനിമ നിർമ്മാണത്തിലെ സാമ്പത്തിക യാഥാർഥ്യങ്ങളെയും വിശകലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
….. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശമ്പളം കൊടുക്കുമ്പോള്‍ അതില്‍ മുടക്കുന്ന ആള്‍ക്ക് തിരിച്ചുകിട്ടും എന്ന് ചിന്തിക്കുന്നില്ലേ. അല്ലെങ്കില്‍ ചാരിറ്റിക്ക് കൊടുത്താല്‍ പോരേ. മമ്മൂട്ടിയും മോഹന്‍ലാലുമായി ബന്ധമുണ്ടാക്കാന്‍ നാലും അഞ്ചും കോടിയൊക്കെ അവരുടെ ചാരിറ്റിക്ക് കൊടുത്താല്‍ മതി. അവരില്‍ നിന്ന് റിട്ടേൺ കിട്ടാന്‍ വേണ്ടിയാണ് പണം മുടക്കുന്നത്. എനിക്ക് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. എന്നോട് ഇതുവരെ ആരും ശമ്പളത്തിന് വേണ്ടി വിലപേശിയിട്ടില്ല. ടൊവിനോ മായാനദിയില്‍ അഭിനയിച്ചപ്പോള്‍ കൊടുത്തത് 25 ലക്ഷം രൂപയാണ്. നാരദന്‍ സിനിമയില്‍ ടൊവിനോയ്ക്ക് കൊടുത്തത് ഒന്നേകാല്‍ കോടി രൂപയാണ്. അതില്‍ 10-30 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇന്നുവരെ ചോദിച്ചിട്ടില്ല. കൊടുക്കണം, കൊടുക്കുകയും ചെയ്യും. എനിക്ക് അവരെ വേണമെങ്കില്‍ അവര്‍ പറയുന്നത് കൊടുക്കണം. ലോകത്ത് എല്ലായിടത്തും അങ്ങനെയല്ലേ. എല്ലാവരും വാങ്ങുന്ന പ്രതിഫലം ശരിയാണോ എന്നൊന്നും എനിക്കറിയില്ല…. – എന്നായിരുന്നു യൂട്യൂബ് ചാനൽ ഇന്റർവ്യൂവിൽ സന്തോഷിന്‍റെ വാക്കുകള്‍.