Thursday, October 16, 2025
Mantis Partners Sydney
Home » മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കെ എസ് ചിത്ര
മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കെ എസ് ചിത്ര

മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കെ എസ് ചിത്ര

by Editor

അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ എസ് ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക കുറിപ്പ് പങ്കുവച്ചത്.

എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല, പക്ഷേ നീ എൻ്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയപ്പെട്ടവളേ, നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്‌ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സ്രഷ്‌ടാവിൻ്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’,

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാൾ നീണ്ടു നിന്നില്ല. 2011-ൽ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!