Friday, October 17, 2025
Mantis Partners Sydney
Home » ബിജെപി പ്രസിഡൻ്റായി സ്ഥാനമേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശശി തരൂർ
ബിജെപി പ്രസിഡൻ്റായി സ്ഥാനമേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശശി തരൂർ

ബിജെപി പ്രസിഡൻ്റായി സ്ഥാനമേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശശി തരൂർ

by Editor

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി ചുമതലയേറ്റതിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ.

“ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന പ്രസിഡൻ്റ് @RajeevRC_X ന് അഭിനന്ദനങ്ങളും ആശംസകളും. വീണ്ടും വാളെടുക്കാൻ ആഗ്രഹിക്കുന്നു!” തരൂർ എക്സ് പോസ്റ്റിൽ എഴുതി.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറിനോട് ഏറ്റുമുട്ടി നേരിയ വിജയം നേടുകയായിരുന്നു ശശി തരൂർ. തലസ്ഥാനത്ത് എൻഡിഎയുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച രാജീവ് ചന്ദ്രശേഖറിനെതിരെ കേവലം 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരൂർ വിജയം നേടിയത്.

തിങ്കളാഴ്ചയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്തത്. സംസ്ഥാനത്ത് ബിജെപി നയിക്കുന്ന സഖ്യത്തെ വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഈ ലക്ഷ്യം നേടിയതിനുശേഷം മാത്രമേ തിരിച്ചുവരൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!