മംഗളൂരു: മംഗളൂരു നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്റംഗ്ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം. ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സുഹാസ്.
സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട ആൾ. ഇയാള്‍ മറ്റ് പല കൊലപാതക കേസുകളിലെയും പ്രതിയാണ്. ഫാസില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിരിക്കെയാണ് സുഹാസ് കൊല്ലപ്പെട്ടത്. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. 2022 ജൂലൈ 28-നാണ് ഫാസില്‍ കൊല്ലപ്പെടുന്നത്.