Thursday, July 31, 2025
Mantis Partners Sydney
Home » ഫെംഗൽ ചുഴലിക്കാറ്റ്: സ്കൂളുകൾക്ക് അവധി, തമിഴ്നാട്ടിൽ കനത്ത ജഗ്രത
ഫെംഗൽ ചുഴലിക്കാറ്റ്: സ്കൂളുകൾക്ക് അവധി, തമിഴ്നാട്ടിൽ കനത്ത ജഗ്രത

ഫെംഗൽ ചുഴലിക്കാറ്റ്: സ്കൂളുകൾക്ക് അവധി, തമിഴ്നാട്ടിൽ കനത്ത ജഗ്രത

by Editor

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.

ചുഴലിക്കാറ്റ് സമയത്ത് പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാ​ഗമായി 2,299 ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലത്താൽ മണിക്കൂറിൽ 60 മുതൽ 90 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും ഇന്നു ഉച്ചയ്‌ക്ക് ശേഷം പൊതു​ഗതാ​ഗതം നിർത്തിവെക്കും. യാത്രക്കാർ നിർദേശങ്ങൾ കണക്കിലെടുത്ത് യാത്രകൾ ചെയ്യാൻ ശ്രദ്ധിക്കണം.

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ‌ഇടത്തരം മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 1, 2 തീയതികളിൽ അതിശക്തമായ മഴയ്ക്കും, നവംബർ 30, ഡിസംബർ 3 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!