തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തി. റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,70,642 വിദ്യാർഥികളിൽ 2,88,394 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മുൻ വർഷമിത് 39,242 ആയിരുന്നു. ഹയർ സെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനമാണ് വിജയം. മുൻ വർഷമിത് 78.69 ശതമാനമായിരുന്നു വിജയം. വിജയശതമാനത്തിൽ മുൻ വർഷത്തേക്കാൾ 0.88 ശതമാനത്തിന്റെ കുറവ് ഇത്തവണ രേഖപ്പെടുത്തി. ഇത്തവണ വി.എച്ച്.എസ്.സിയ്ക്ക് 70.06 ശതമാനമാണ് വിജയം. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. സേ പരീക്ഷ ജൂൺ 23 മുതൽ 27 വരെ നടത്തും.
ഈ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം:
www.results.kite.kerala.gov.in
റിപ്പോർട്ട്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട