Tuesday, March 24, 2026
Home » പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്ന് മാര്‍പാപ്പ; വിശ്വാസികളെ അഭിസംബോധന ചെയ്തു.
മാര്‍പാപ്പ

പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്ന് മാര്‍പാപ്പ; വിശ്വാസികളെ അഭിസംബോധന ചെയ്തു.

by Editor
Send your news and Advertisements

റോം: ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക്‌ അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആദ്യമായാണ് മാര്‍പാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ‘‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർഥിച്ച എല്ലാവർക്കും നന്ദി.’’ – ഫ്രാൻസിസ് മാർപാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. തുടർന്ന് അദ്ദേഹം വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് മടങ്ങിയത്. മാർപാപ്പയ്ക്കു സംസാരിക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു.

മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്‌സിജന്‍ തെറപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. രണ്ട് മാസത്തോളം പൂർണവിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.

Photo Courtesy: Vatican News

You may also like

error: Content is protected !!