98
പ്രശസ്ത വൃക്ക രോഗവിദഗ്ധന്‍ ജോര്‍ജ് എബ്രഹാം തൂങ്ങി മരിച്ച നിലയിൽ. മൃതദേഹം കണ്ടെത്തിയത് നെടുമ്പാശ്ശേരിയി തുരുത്തുശ്ശേരിയിലെ ഫാം ഹൗസിൽ ആണ്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ സീനിയർ സർജൻ ആണ് ജോര്‍ജ് പി എബ്രഹാം. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിൽ ആണ് എല്ലാവരും ഇദ്ദേഹത്തെ അറിയുന്നത്. സംസ്ഥാനത്തു ഏറ്റവും അധികം വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സഹോദരനോടൊപ്പം ആണ് ഇന്നലെ വൈകിട്ട് ഫാം ഹൗസിൽ എത്തിയത്. സഹോദരൻ മടങ്ങിയ ശേഷം ജീവനൊടുക്കിയതാകാം എന്നാണ് നിഗമനം.